അങ്ങനെ ഈ വർഷത്തെ സിനിമാ അവാർഡും പ്രഖ്യാപിച്ചു.....എല്ലാ വർഷവും നിർബന്ദമായും അവാർഡു കൊടുത്തിരിക്കണം,ഇല്ലെങ്കി കൊന്നു കളയും എന്നു ആരോ പേടിപ്പിച്ചതുപോലെയാണു,നമ്മുടെ സാംസ്കാരിക വകുപ്പിന്റെയും,അവാർഡു കമ്മിറ്റിയുടെയും നിലപാടു കണ്ടാൽ!!!!!!!
ഒരു വർഷം ഇറങ്ങിയ ചിത്രങ്ങളിൽ ഏതെങ്കിലും ഒന്നിനു നല്ല സിനിമയുടെ അവാർഡ് എന്നതിനു പകരം,ഇറങ്ങിയ ചിത്രങ്ങളിൽ നല്ല സിനിമ ഇല്ലെങ്കിൽ,ആ വർഷം അവാർഡില്ല എന്നതിലേക്ക് മാറി ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.കാരണം,ഇന്നു നല്ലതെന്നും അവാർഡിനർഹമെന്നും പറയുന്ന സിനിമകൾ കണ്ടായിരിക്കും ഇനി വരുന്ന തലമുറ തങ്ങളുടെ സിനിമാ സങ്കല്പങ്ങൾ മാറ്റുരക്കാൻ.......ഇതു പോലെയുള്ള സിനിമകളാണ് നമ്മുടെ ഭാവി തലമുറക്ക് പ്രചോദനമാകേണ്ടതെങ്കിൽ,തീർച്ചയായും മലയാള സിനിമയ്ക്കു ഒരു നല്ല കാല ഘട്ടം ഉണ്ടായിരുന്നു എന്നതു മുത്തശ്ശിക്കഥ മാത്രമായി മാറും.
ഇത്രയും ആ മുഖമായി പറഞ്ഞത്,ഈ വർഷത്തെ നല്ല സിനിമയ്ക്കും,നല്ല തിരക്കഥയ്ക്കും,നല്ല സംവിധായകനുമുള്ള അവാർഡു “ഒരു പെണ്ണും രണ്ടാണും”എന്ന ചിത്രം ചെയ്യുക വഴി അടൂർ ഗോപാലക്രിഷ്ണനു നൽകിയതറിഞ്ഞപ്പോഴാണു!!!!! അടൂർ ചെയ്യുന്ന എല്ലാ സിനിമകളും മികച്ചതാണെന്നും,അദ്ദേഹത്തിന്റ സിനിമ മത്സരത്തിനുണ്ടെങ്കിൽപ്പിന്നെ മറ്റാർക്കും അവാർഡു നൽകാൻ പാടില്ല എന്നും ആരാണാവോ നമ്മുടെ ജുറിയെ പടിപ്പിച്ചത്.ഇനി അതല്ല അടൂരിനെയും അദ്ദേഹത്തിന്റെ സിനിമയെയും കണ്ടപ്പോ പേടിച്ചതാണോ നമ്മുടെ ഈ ജുറി!!!
ആയിരത്തി തൊള്ളായിരത്തി അറുപത്തി അഞ്ജിൽ തുടങ്ങുന്നു അടൂരിന്റെ ചലച്ചിത്ര തേരോട്ടം.ആദ്യ കാലത്തു ഡോക്യുമെന്റ്രികളും ചെറിയ ചിത്രങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ട മേഖലയെങ്കിലും ആയിരത്തി തൊള്ളായിരത്തി എഴുപത്തി രണ്ടു മുതൽ അദ്ദേഹം സിനിമകൾ ചെയ്തു തുടങ്ങി.‘സ്വയം വരം’ ത്തിൽ തുടങ്ങിയ ചലച്ചിത്ര സപര്യ ‘കൊടിയേറ്റം’ ‘എലിപ്പത്തായം’ ‘മുഖാവ്മുഖം’‘അനന്തരം’‘മതിലുകൾ’‘വിധേയൻ’ തുടങ്ങി രണ്ടായിരത്തി ഏഴിലെ നാലു പെണ്ണുങ്ങൾക്കു ശേഷമാണു ഈ വർഷം അവാർഡു ലഭിച്ച ‘ഒരു പെണ്ണും രണ്ടാണി’ലും എത്തി നിൽക്കുന്നതു.
രണ്ടായിരത്തി എട്ടാമാണ്ട് പിന്നിട്ടിട്ടും,തൊള്ളായിരത്തി നാല്പതുകളിൽ നിന്നും കര കയറാനാകാതെ കെട്ടിയിടപെട്ട അടൂരിനെയാണ് ഈ സിനിമയിലും നാം കണ്ടത്.സമകാലീന പ്രശ്നങ്ങളുമായോ ജീവിത അവസ്ഥകളുമായോ യാതൊരു ബന്ധവുമില്ലാത്ത വിഷയങ്ങളാണ് അദ്ദേഹം ഈ സിനിമയ്ക്കു വേണ്ടി കണ്ടെത്തിയിരിക്കുന്നത്.ആയിരത്തി തൊള്ളായിരത്തി നാല്പതുകളിലെ രണ്ടാം ലോക മഹായുദ്ധ കാലത്തെ തിരുവിതാംകൂറിലെ അവസ്ഥകളാണ് ഈ ചിത്രം പ്രധാനമായും കെയ്കാരിയം ചെയ്യുന്നത്.തകഴിയുടെ ചെറു കഥകളുടെ ചലച്ചിത്രാവിഷ്കാരം എന്നതൊഴിച്ചാൽ ‘ഒരു പെണ്ണും രണ്ടാണും’ നും പ്രമേയപരമായോ ആഖ്യാനപരമായോ യാതൊന്നും അവകാശപ്പെടാനില്ല.
“ഒരു പെണ്ണും രണ്ടാണും”നു സിനിമാ മേഖലയിലെ ഏറ്റവും മികച്ച മൂന്നു അവാർഡുകൾ നൽകുബോൾ,പ്രഖ്യാപിക്കുബോൾ ഒന്നു കൂടി ചിന്തിക്കേണ്ടിയിരുന്നു ജുറി അംഗങ്ങൾ.കാരണം അടൂർ പറഞ്ഞതു പോലെ “ആളുകൾക്കു നല്ല സിനിമ ഏതെന്നു തരം തിരിച്ചു കൊടുക്കുന്ന ഒരു പ്രക്രിയ ആണു അവാർഡു” എന്നാൽ അതു മാത്രമല്ല,മറിച്ച് നല്ല സിനിമ എടുക്കാൻ,അതിനു വേണ്ടി പണവും സമയവും നീക്കി വെക്കുന്നവർക്കുള്ള പ്രചോദനം കൂടിയാണു അവാർഡുകൾ.
മുപ്പതു വർഷം പഴക്കമുള്ള പ്രമേയവും അവതരണവും എന്തായലും പഴഞ്ജനാണ് .അടൂരും പിഗാമികളും കാലങ്ങാളായി തുടർന്നു വരുന്ന വളരെ സാധാരണ നിലയിലുള്ള തിരക്കഥാ രൂപമാണ് ഈ സിനിമയ്ക്കുള്ളത്.നേർ രേഖയിലുള്ള അവതരണം.ആവർത്തന വിരസതയുള്ള ഒരു പാടു നേരം ദയിർഖ്യമുള്ള ഷോട്ടുകൾ.പുതുതായി ഒന്നും പരീക്ഷിച്ചു കണ്ടില്ല.ഒരു വേള ‘ടെലി സിനിമ’ കളെ ഓർമ്മിപ്പിക്കുന്ന അവതരണമാണ് ചിത്രത്തിലുടനീളം കണ്ടത്.
നിരവധി സംസ്ഥാന ദേശീയ അന്തർ ദേശീയ പുരസ്കാരങ്ങൾ നേടിയ അടൂരിന്റെ തീർത്തും പ്രതിഭ മങ്ങിയതു പോലെയുള്ള ‘ഒരു പെണ്ണിനും രണ്ടാണി’നും അവാർഡ് നൽകുബോൾ ,കഴിഞ്ഞ മുപ്പതു വർഷത്തിനിടയിൽ മറ്റൊരു പ്രതിഭാദാരനായ സവിദായകനും മലയാളത്തിൽ പിറന്നില്ല എന്നതായിരിക്കുമോ അതിനർഥം!!അങ്ങനയെങ്കിൽ പുതിയ ചിന്തകൾ ഉണ്ടായില്ലെന്ന് വ്യാഖ്യാനിക്കേണ്ടിവരും.എന്നാൽ അതെല്ല കാര്യം,പുതിയ ചിന്തകളും സിനിമകളുമായി വന്നവരെല്ലാം അവർക്കു മുബേ നടന്നവരുടെ പ്രഭയിൽ മാറ്റി നിർത്തപെടുകയാണുണ്ടായത്.അങ്ങനെ പുതുതായി ഉദയം ചെയ്തവരുടെ ശബ്ദ്ങ്ങൾ ആരും കേട്ടില്ല,കേൾക്കാൻ ശ്രമിച്ചില്ല.അവർ എല്ലാ കാലത്തും വേദി നിഷേധിക്കപ്പെട്ടവരായി.
വ്യത്യസ്ഥമായ ചലച്ചിത്രാവിഷ്കാരം കൊണ്ട് നവ സിനിമാനുഭവം നൽകിയ അടൂരിനെ പോലുള്ളവരുടെ ഇത്തരം സിനിമകൾ കാണുബോൾ,അദ്ദേഹത്തിന്റെ സിനിമയെ സ്നേഹിക്കുന്ന ഞങ്ങളെപോലുള്ളവർ തെല്ലൊന്നുമല്ല വേദനിക്കുന്നത്.ഇനിയും ഇതു പോലെ താടിയുള്ള അപ്പന്മാരെ പേടിക്കുന്ന ജുറി നില നിൽക്കുകയാണെങ്കിൽ വീണ്ടും ഇതു പോലെയുള്ള സിനിമകൾക്കു നല്ല സിനിമാ പരിവേഷം കിട്ടുമോ എന്നതാണു എന്റെ പേടി!!!!!
Sunday, 14 June 2009
Subscribe to:
Comments (Atom)
