Monday 3 August 2009

യൂസുഫ് ഭായ്.....

ഞാനിന്നു നല്ല സന്തോഷവാനാണ്,കാരണം യൂസുഫ് ഇന്നെന്നോടു പറഞ്ഞു “മുഷ്ത്താഖ് ഭായ് താങ്കളൊരു നല്ല മനുഷ്യനാണ്” ഞാൻ ചിരിച്ചു,പക്ഷെ പിന്നെയും യൂസുഫ് പറഞ്ഞു “തമാശയല്ല ഭായ്,താങ്കൾ തീർച്ചയായും നല്ല മനുഷ്യനാണ്....” യൂസുഫ് ആരെന്നല്ലെ? പരിചയപ്പെടുത്തുവാൻ മറന്നു,എന്റെ കാർ കഴുകുന്ന ബംഗാളി പയ്യൻ.
മാസത്തിൽ ഒന്നിടവിട്ട ദിവസങ്ങളിൽ എന്നും അവനെന്റെ കാർ കഴുകും,എല്ലാ മാസവും ഞാനവനു കൂലിയായി അറുപതു ദിർഹം നൽകും.കാലത്തു ആറു മണിക്കു തുടങ്ങുന്ന കഴുകൽ എട്ട് മണിക്കു മുബെ തീർക്കണം,അല്ലെങ്കി പിന്നെ മുനിസിപ്പാലിറ്റികാരു കണ്ടാൽ പിടിച്ചു കൊണ്ടു പോകും.എന്റെതു പോലെ വേറേയും കാറുകളുണ്ടാകും കഴുകാൻ,കാറ് കഴുകലിനു ശേഷം ഏതോ ബേബി സിറ്റിങ്ങ് സെന്ററിലും യൂസുഫ് ജോലി ചെയ്യുന്നുണ്ട്.
അങ്ങനെ കഴിഞ്ഞ മാസത്തെ കൂലി കൊടുക്കാൻ ഇന്നലെ കണ്ടപ്പോഴാണ് ഞാൻ നല്ലവനാണ് എന്നു പറയുന്നതു!!!!ഞാനെന്നും യൂസുഫിന്നോട് വളരെ നല്ലവനായെ പെരുമാറിയിട്ടുള്ളൂ.....പെരുമാറാൻ ശ്രമിച്ചിട്ടുള്ളൂ.......കാരണം,യൂസുഫെന്നും എന്നോട് വളരെ നല്ലവനായെ പെരുമാറാറുള്ളൂ.പക്ഷെ ഒരിക്കലും ഞാൻ യൂസുഫിന്റെ മുഖത്തു നോക്കി പറഞ്ഞില്ല,യൂസുഫ് താങ്കളൊരു നല്ല മനുഷ്യനാണെന്ന്.സത്യത്തിൽ മറ്റൊരാളുടെ മുഖത്തു നോക്കി നല്ലവനെന്നു പറയാൻ നന്മ കാണിച്ച താങ്കളാണ്,യൂസുഫ് ഭായ്..........., യഥാർത്തത്തിൽ നല്ല മനുഷ്യൻ......

Monday 13 July 2009

ഓർമ്മയുടെ ഉറക്കറകൾ

വർഷം രണ്ടാകുന്നു,ഞാനാ വീടിന്റെ ഒന്നുമല്ലാതായിട്ട്...അല്ലെങ്കിലും ഞാനൊന്നുമല്ലായിരുന്നല്ലോ,എത്രയോ തലമുറകൾ ജീവിച്ച് മരിച്ച ആ വീട്ടിൽ,വെറുമൊരു മുപ്പതുകാരനെന്തു പ്രത്യേകത അല്ലെ!!!!

Sunday 14 June 2009

താടിയുള്ള അപ്പനെ പേടിയാണേ........

അങ്ങനെ ഈ വർഷത്തെ സിനിമാ അവാർഡും പ്രഖ്യാപിച്ചു.....എല്ലാ വർഷവും നിർബന്ദമായും അവാർഡു കൊടുത്തിരിക്കണം,ഇല്ലെങ്കി കൊന്നു കളയും എന്നു ആരോ പേടിപ്പിച്ചതുപോലെയാണു,നമ്മുടെ സാംസ്കാരിക വകുപ്പിന്റെയും,അവാർഡു കമ്മിറ്റിയുടെയും നിലപാടു കണ്ടാ‍ൽ!!!!!!!

ഒരു വർഷം ഇറങ്ങിയ ചിത്രങ്ങളിൽ ഏതെങ്കിലും ഒന്നിനു നല്ല സിനിമയുടെ അവാർഡ് എന്നതിനു പകരം,ഇറങ്ങിയ ചിത്രങ്ങളിൽ നല്ല സിനിമ ഇല്ലെങ്കിൽ,ആ വർഷം അവാർഡില്ല എന്നതിലേക്ക് മാറി ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.കാരണം,ഇന്നു നല്ലതെന്നും അവാർഡിനർഹമെന്നും പറയുന്ന സിനിമകൾ കണ്ടായിരിക്കും ഇനി വരുന്ന തലമുറ തങ്ങളുടെ സിനിമാ സങ്കല്പങ്ങൾ മാറ്റുരക്കാൻ.......ഇതു പോലെയുള്ള സിനിമകളാണ് നമ്മുടെ ഭാവി തലമുറക്ക് പ്രചോദനമാകേണ്ടതെങ്കിൽ,തീർച്ചയായും മലയാള സിനിമയ്ക്കു ഒരു നല്ല കാല ഘട്ടം ഉണ്ടായിരുന്നു എന്നതു മുത്തശ്ശിക്കഥ മാത്രമായി മാറും.

ഇത്രയും ആ മുഖമായി പറഞ്ഞത്,ഈ വർഷത്തെ നല്ല സിനിമയ്ക്കും,നല്ല തിരക്കഥയ്ക്കും,നല്ല സംവിധായകനുമുള്ള അവാർഡു “ഒരു പെണ്ണും രണ്ടാണും”എന്ന ചിത്രം ചെയ്യുക വഴി അടൂർ ഗോപാലക്രിഷ്ണനു നൽകിയതറിഞ്ഞപ്പോഴാണു!!!!! അടൂർ ചെയ്യുന്ന എല്ലാ സിനിമകളും മികച്ചതാണെന്നും,അദ്ദേഹത്തിന്റ സിനിമ മത്സരത്തിനുണ്ടെങ്കിൽ‌പ്പിന്നെ മറ്റാർക്കും അവാർഡു നൽകാൻ പാടില്ല എന്നും ആരാണാവോ നമ്മുടെ ജുറിയെ പടിപ്പിച്ചത്.ഇനി അതല്ല അടൂരിനെയും അദ്ദേഹത്തിന്റെ സിനിമയെയും കണ്ടപ്പോ പേടിച്ചതാണോ നമ്മുടെ ഈ ജുറി!!!

ആയിരത്തി തൊള്ളായിരത്തി അറുപത്തി അഞ്ജിൽ തുടങ്ങുന്നു അടൂരിന്റെ ചലച്ചിത്ര തേരോട്ടം.ആദ്യ കാലത്തു ഡോക്യുമെന്റ്രികളും ചെറിയ ചിത്രങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ട മേഖലയെങ്കിലും ആയിരത്തി തൊള്ളായിരത്തി എഴുപത്തി രണ്ടു മുതൽ അദ്ദേഹം സിനിമകൾ ചെയ്തു തുടങ്ങി.‘സ്വയം വരം’ ത്തിൽ തുടങ്ങിയ ചലച്ചിത്ര സപര്യ ‘കൊടിയേറ്റം’ ‘എലിപ്പത്തായം’ ‘മുഖാവ്മുഖം’‘അനന്തരം’‘മതിലുകൾ’‘വിധേയൻ’ തുടങ്ങി രണ്ടായിരത്തി ഏഴിലെ നാലു പെണ്ണുങ്ങൾക്കു ശേഷമാണു ഈ വർഷം അവാർഡു ലഭിച്ച ‘ഒരു പെണ്ണും രണ്ടാണി’ലും എത്തി നിൽക്കുന്നതു.
രണ്ടായിരത്തി എട്ടാമാണ്ട് പിന്നിട്ടിട്ടും,തൊള്ളായിരത്തി നാല്പതുകളിൽ നിന്നും കര കയറാനാകാതെ കെട്ടിയിടപെട്ട അടൂരിനെയാണ് ഈ സിനിമയിലും നാം കണ്ടത്.സമകാലീന പ്രശ്നങ്ങളുമായോ ജീവിത അവസ്ഥകളുമായോ യാതൊരു ബന്ധവുമില്ലാത്ത വിഷയങ്ങളാണ് അദ്ദേഹം ഈ സിനിമയ്ക്കു വേണ്ടി കണ്ടെത്തിയിരിക്കുന്നത്.ആയിരത്തി തൊള്ളായിരത്തി നാല്പതുകളിലെ രണ്ടാം ലോക മഹായുദ്ധ കാലത്തെ തിരുവിതാംകൂറിലെ അവസ്ഥകളാണ് ഈ ചിത്രം പ്രധാനമായും കെയ്കാരിയം ചെയ്യുന്നത്.തകഴിയുടെ ചെറു കഥകളുടെ ചലച്ചിത്രാവിഷ്കാരം എന്നതൊഴിച്ചാൽ ‘ഒരു പെണ്ണും രണ്ടാണും’ നും പ്രമേയപരമായോ ആഖ്യാനപരമായോ യാതൊന്നും അവകാശപ്പെടാനില്ല.

“ഒരു പെണ്ണും രണ്ടാണും”നു സിനിമാ മേഖലയിലെ ഏറ്റവും മികച്ച മൂന്നു അവാർഡുകൾ നൽകുബോൾ,പ്രഖ്യാപിക്കുബോൾ ഒന്നു കൂടി ചിന്തിക്കേണ്ടിയിരുന്നു ജുറി അംഗങ്ങൾ.കാരണം അടൂർ പറഞ്ഞതു പോലെ “ആളുകൾക്കു നല്ല സിനിമ ഏതെന്നു തരം തിരിച്ചു കൊടുക്കുന്ന ഒരു പ്രക്രിയ ആണു അവാർഡു” എന്നാൽ അതു മാത്രമല്ല,മറിച്ച് നല്ല സിനിമ എടുക്കാൻ,അതിനു വേണ്ടി പണവും സമയവും നീക്കി വെക്കുന്നവർക്കുള്ള പ്രചോദനം കൂടിയാണു അവാർഡുകൾ.

മുപ്പതു വർഷം പഴക്കമുള്ള പ്രമേയവും അവതരണവും എന്തായലും പഴഞ്ജനാണ് .അടൂരും പിഗാമികളും കാലങ്ങാളായി തുടർന്നു വരുന്ന വളരെ സാധാരണ നിലയിലുള്ള തിരക്കഥാ രൂപമാണ് ഈ സിനിമയ്ക്കുള്ളത്.നേർ രേഖയിലുള്ള അവതരണം.ആവർത്തന വിരസതയുള്ള ഒരു പാടു നേരം ദയിർഖ്യമുള്ള ഷോട്ടുകൾ.പുതുതായി ഒന്നും പരീക്ഷിച്ചു കണ്ടില്ല.ഒരു വേള ‘ടെലി സിനിമ’ കളെ ഓർമ്മിപ്പിക്കുന്ന അവതരണമാണ് ചിത്രത്തിലുടനീളം കണ്ടത്.
നിരവധി സംസ്ഥാന ദേശീയ അന്തർ ദേശീയ പുരസ്കാരങ്ങൾ നേടിയ അടൂരിന്റെ തീർത്തും പ്രതിഭ മങ്ങിയതു പോലെയുള്ള ‘ഒരു പെണ്ണിനും രണ്ടാണി’നും അവാർഡ് നൽകുബോൾ ,കഴിഞ്ഞ മുപ്പതു വർഷത്തിനിടയിൽ മറ്റൊരു പ്രതിഭാദാരനായ സവിദായകനും മലയാളത്തിൽ പിറന്നില്ല എന്നതായിരിക്കുമോ അതിനർഥം!!അങ്ങനയെങ്കിൽ പുതിയ ചിന്തകൾ ഉണ്ടായില്ലെന്ന് വ്യാഖ്യാനിക്കേണ്ടിവരും.എന്നാൽ അതെല്ല കാര്യം,പുതിയ ചിന്തകളും സിനിമകളുമായി വന്നവരെല്ലാം അവർക്കു മുബേ നടന്നവരുടെ പ്രഭയിൽ മാറ്റി നിർത്തപെടുകയാണുണ്ടായത്.അങ്ങനെ പുതുതായി ഉദയം ചെയ്തവരുടെ ശബ്ദ്ങ്ങൾ ആരും കേട്ടില്ല,കേൾക്കാൻ ശ്രമിച്ചില്ല.അവർ എല്ലാ കാലത്തും വേദി നിഷേധിക്കപ്പെട്ടവരായി.
വ്യത്യസ്ഥമായ ചലച്ചിത്രാവിഷ്കാരം കൊണ്ട് നവ സിനിമാനുഭവം നൽകിയ അടൂരിനെ പോലുള്ളവരുടെ ഇത്തരം സിനിമകൾ കാണുബോൾ,അദ്ദേഹത്തിന്റെ സിനിമയെ സ്നേഹിക്കുന്ന ഞങ്ങളെപോലുള്ളവർ തെല്ലൊന്നുമല്ല വേദനിക്കുന്നത്.ഇനിയും ഇതു പോലെ താടിയുള്ള അപ്പന്മാരെ പേടിക്കുന്ന ജുറി നില നിൽക്കുകയാണെങ്കിൽ വീണ്ടും ഇതു പോലെയുള്ള സിനിമകൾക്കു നല്ല സിനിമാ പരിവേഷം കിട്ടുമോ എന്നതാണു എന്റെ പേടി!!!!!

Tuesday 5 May 2009















ഒരു ഗൾഫീയൻ തിരക്കഥ........

സീൻ ഒന്നു

പകൽ....
നഗരം
ചീറി പായുന്ന വാഹനങൾ,ജേലിക്കു പോകുന്നവരുടെ തിരക്കു.....
സ്കൂൾ ബെല്ലടിക്കറയി...ഓടി കിതചെതുന്നവരുടെ കൂട്ടതിൽ അവനും (നായകൻ,പതിനജ്ജു വയസ്സു)എത്തി
പതിവു പോലെ ബാക്കു സീറ്റിൽ ഇരുന്നു.പുതിയ സിനിമ റിലീസ് ഇല്ലതതു കൊണ്ടും,അന്തകൻ എന്ന ഹിന്ദി മഷുടെ ക്ലാസ്സ് ഇല്ലാത്തത്തു കെണ്ടുമാണു ഇന്നവൻ ക്ലാസിൽ വന്നതു എന്നു വെക്തം.
അങ്ങനെ ക്ലാസ്സു കട്ടു ചെയ്തും,കെമിസ്ട്രികും ഫിസിക്സിനും ഒന്നര മാർക്കു വാങ്ങിയും കണക്കിൽ ഒരു മാർക്കും വാങ്ങതെയും അടിചു പൊളിച്ചുള്ള ജീവിതം........പ്രായം മൂപ്പു കാരണം മാഷന്മാരൊന്നും അതികം ചെന്നു മുട്ടാറില്ല.
ആ വർഷം കഴിഞ്ഞു............റിസൽറ്റു വന്നു.....അൽഭുതം......
ജയിച്ചില്ല.

സീൻ രണ്ട്

പുതിയ വർഷം
പുതിയ കുട്ടികൾ
പഴയ അവൻ
പഴയ ക്ലാസ്സ്
ചൊട്ടാ പിള്ളെരെ പിടിക്കുന്നില്ലെങ്കിലും അവനങ്ങൂ അട്ജ്സ്റ്റു ചെയ്തു.ഒരു കൊല്ലം കൂടെ കഴിയെണ്ടവരല്ലെ........
ദിവസവും ഇസ്തിരി ഇട്ട കുപ്പായവും പൊതിയിട്ട ബുക്കുമയി സ്കൂളിൽ വരുന്ന അവനെ കണ്ടാൽ ആരും പറയൂല,കോട്ടന്റെ ബേക്കിലിരുന്നു ബീഡി വലിക്കാൻ പോകുന്നതാണെന്നു.....
ഫ്രെഞ്ച്കാരന്റെ ഓരോ കണ്ടു പിടുത്തം നോക്കണെ,ബീഡി വലിക്കാൻ ഒരു കോ‍ട്ട!!!
സമരമുള്ള ദിവസങ്ങളിൽ നേരത്തെ എത്തിയും,സ്കൂള്ളുള്ള ദിവസങ്ങളിൽ തീരെ എത്താതെയും അവൻ പടിപ്പിനോട് കൂറ് പുലർത്തി.
വർഷ പരീക്ഷയുടെ സമയം ബോറടി മാറ്റാൻ പരീക്ഷ എഴുതി.
അവസാനം സീൻ ഒന്നു തന്നെ ആവർത്തിച്ചു........

സീൻ മൂന്ന്

അല്പം ഭേദ ഗതികള്ളോടെ സീൻ രണ്ട് ആവർത്തിക്കുന്നു.

സീൻ നാല്

കഥാ നായകന്നു പതിനെട്ടു വയസ്സു തികയുന്നു.......
നായകന്റെ അമ്മയുടെ മനസ്സിൽ ആദി.......
മകനു വയസ്സു തികഞ്ഞു...പാസ്പോർട്ടു കിട്ടുമോ ആവൊ.....
അങ്ങനെ അതികം ഓട്ട പാച്ചിലുകൾ ഇല്ലാതെ അതു തരായി...
അതെ പാസ്പോർട്ടു കിട്ടി....അവന്റെ ജീവിത ലക്ഷ്യം പൂർത്തിയായി.
കൂട്ടുകാരുമൊത്തു സന്തോഷം പങ്കു വെച്ചു....
(ഇവിടെ ഒരു ഗാനം ആകാം.നായകന്റെ സ്വപ്നങ്ങൾ.... ഗൾഫിൽ പോകുന്നു,പണം സംബാദിക്കുന്നു,തിരിച്ചു വരുന്നു....കെയ്യിൽ റോത്തമൻസു അല്ലെങ്കിൽ മാൽബറോ.മുഖത്തു പോലീസിന്റെ കണ്ണട(മലയാളികൾക്കു ആകെ അറിയാവുന്ന ഒരു കൂളിങ്ങ് ഗ്ലാസ് ബ്രാൻഡ്)ഗാനതിന്റെ അവസാനം നായകൻ ഗൾഫിൽ.........)

സീൻ അൻജ്ജ

ദുബൈ

നല്ല ചൂടൻ ജൂൺ മാസം
നായകൻ വന്ന് ആറു മാസം കഴിഞ്ഞു എന്നു സ്ക്രീനിൽ എഴുതി കാണിക്കാം.
വിയർത്തു കുളിചു ജോലി അന്വെഷിചുള്ള യാത്ര......
പടിക്കാനും ജയിക്കാനും മിനക്കെടാത്തതു കാരണം,ഫയലു തൂക്കി നടക്കെണ്ട ഗതിയില്ല.
പടിപ്പിന്റെ മഹത്വം മനസ്സിലായില്ലെങ്കിലും,പണത്തിന്റെ മഹത്വം മനസ്സിലായി.
ആരെയൊക്കെയൊ പറ്റിചു ഒരു ജോലി ശെരിയാക്കി.

സീൻ ആറ്
കേരളം
രണ്ടു വർഷതിനു ശേഷം
നായകൻ ലീവിനു തിരിചു വരുന്നു
കൂട്ടുകാരെയും വീട്ടുകാരെയും കണ്ടു സന്തൊഷത്താൽ പൊട്ടി പൊട്ടി കരയുന്ന നായകൻ.ആദ്യത്തെ ബോട്ടിൽ ബ്രൂട്ടു ഉപയോഗിചു തീരുന്നതു വരെ അവൻ വൈറ്റ് ഇട്ടു നിന്നു,പിന്നെ തന്റെ കൂട്ടുകാരെയും വീട്ടുകാരെയും വിളിച്ചു ,ഒരല്പ നേരത്തെ മൌനത്തിനു ശേഷം അവന്റെ കഥ തുടർന്നു........
വിമാനത്തിൽ കയറിയ കഥ
ദുബയിൽ ഇറങ്ങിയ കഥ
ബാച്ചിലർ റൂമിൽ കഴിഞ്ഞ കഥ
ട്രെയിനിലെ പോലെ കട്ടിലിന്റെ മുകൾ ബെർത്തിൽ രണ്ടു വർഷം ഉറങ്ങിയ കഥ
മൂട്ടയെ ജീവിതത്തിൽ ആദ്യമായ് കണ്ട കഥ
ബാത്ത് റൂം കഴുകിയ കഥ
ആദ്യമായ് അലക്കിയ അഥ
പരിപ്പു കറിയും ഖുബൂസും കണ്ടപ്പോൾ ഞെട്ടിയ കഥ
മലയാളിയായ താൻ ഒരു മലബാരി ആയ കഥ
മൂന്നു നേരം കുളിക്കുമെന്നഭിമാനിക്കുന്ന മലബാരി,കുളിച്ചു മുടി ചീകി,വ്രിത്തിയാക്കാത്ത ഷൂസും,വെട്ടാത്ത നഖവുമായി നടക്കുന്ന കഥ.
മലബാരിയേക്കാൾ വ്രിത്തി ഫിലിപ്പിനോകൾ*ക്കുണ്ടെന്നറിഞ്ഞതു
പച്ച*യെന്ന നിറത്തിന്നു നാറ്റമെന്ന അർഥം കൂടിയുണ്ടെന്നറിഞ്ഞതു
കഥകൾ അവസാനിചപ്പോ,അവനൊരു ഉപദേശം നൽകി
നന്നയി പടിക്കുക്ക....എന്നാലെ നല്ല ജോലി കിട്ടൂ
പിന്നെ ഗൾഫെന്ന സ്വപ്നം മതിയാക്കുക.
നാട്ടിൽ തന്നെ നല്ല ജോലി സംഭാദിക്കുക.
കൂട്ടുകാരെല്ലാം തലയാട്ടി സമ്മതിച്ചു.
ആരും ഇനി ഗൽഫിലേക്കില്ലെന്ന് എല്ലാവരും പ്രതിഞ എടുത്തു.

സീൻ ഏഴ്

നായകന്റെ രണ്ട് മാസത്തെ ലീവു കഴിഞ്ഞു.ദു:ഖം നിറഞ്ഞ മനസ്സും,ഭാരം നിറഞ്ഞ പെട്ടിയുമായ് അവൻ മടങ്ങി
സീൻ എട്ട്

നാട്ടിൽ നിന്നും എത്തിയതിന്റെ പിറ്റേന്നു കാലത്തെണീറ്റു ജോലിക്കു പോകുന്ന നായകൻ.പെട്ടിയിലെ ഭാരം മുഴുവൻ രാത്രി തന്നെ കൂടെ താമസിക്കുന്നവർ തീർത്തു കൊടുത്തു,പക്ഷെ മനസ്സിലെ ഭാരം സമയം കഴിയുന്തോറും കൂടിയതെയുള്ളൂ......ഇനിയും രണ്ടു വർഷം...അതെ ജോലി....അതെ ജീവിതം....ഹോ....
അങ്ങനെ ദിവസങ്ങൾ നീണ്ടു......
സീൻ ഒബത്
ഒരു മാസത്തിനു ശേഷം......
കണ്ട കാഴ്ച്ച നമ്മുടെ നായകനെ ഞെട്ടിച്ചു....
താൻ ഉപദേശിച തന്റെ കൂട്ടുകാർ ജോലി അന്യെഷിച്ചു ഗൾഫിൽ എത്തിയിരിക്കുന്നു......
“ടേയ്...നീയൊക്കെയെല്ലെ ഇങ്ങോട്ടു വരില്ലെന്നു പ്രതിഞ എടുത്തതു.....പിന്നെ എന്തിന്നു വന്നു????
കൂട്ടുകാർ: അതു നിന്നെ പോലെ ഗൾഫിൽ എത്തി പണം സംബാദിച്ചു കഴിഞ്ഞാൽ പിന്നെ എല്ലാ അവനും അസൂയ കൊണ്ടു പറയുന്നതാ....ഞങ്ങളും കുറച്ചു സംഭാദിക്കട്ടെ അളിയാ....നീയൊന്നു സഹീ..”
ഇപ്പഴാണു നായകൻ ശെരിക്കും ഞെട്ടിയതു
ബെസ്റ്റൊഫ് ലക്കടിച്ച് നായകൻ മടൻങ്ങി

സീൻ പത്ത്

അന്നു രാത്രി അയാൾക്കുറങ്ങാൻ കഴിഞ്ഞില്ല.പല തരം ചിന്തകൾ മനസ്സിൽ മിന്നി മറഞ്ഞു.കാലത്തെണീറ്റു,എഴുത്തിന്റെ അസിക്യഥ കാരണം മനസ്സിൽ തോന്നിയതെല്ലാം ഒരു കടലാസിൽ തിരക്കഥാ രൂപത്തിൽ എഴുതി,ഒരു സംവിദായകനെയും തേടി നട്ന്നു..

സീൻ പതിനൊന്ന്

സംവിദായകന്റെ ഫ്ലാറ്റ്
നായകൻ സംവിദായകന്റെ അടുത്തിരിക്കുന്നു,അയാൾ തിരക്കഥ വായിക്കുന്നു.മുഴുവൻ വായിച്ചതിന്നു ശേഷം,മുഖത്ത് ചിരിയുമായ് ഇപ്പോൾ വരാമെന്ന് പറഞ്ഞ് സംവിദായകൻ അകത്തേക്കു പോയി.നായകന്റെ മനസ്സിൽ സന്തോഷത്തിന്റെ തിരമാലകൾ അലതല്ലി...സംവിദായകനു തന്റെ തിരക്കഥ ഇഷ്ടപെട്ടു,ഇനി അതു സിനിമയാകും.....ആ സിനിമ ഇറങ്ങിയാൽ ഇവിടെ കോളിളക്കം സ്ര് ഷ്ടിക്കും.....ഗൾഫിലേക്കു വരാനിരിക്കുന്ന എല്ലാവനും അതൊരു പാടമായിരിക്കും.......ഇനി ഒരുത്തനും എസ് എസ് എൽ സി ബുക്കിനു പകരം പാസുപോർട്ട് എടുക്കരുതു.അങ്ങനെ ചിന്തകൾ കാടു കയറവെ
ഒരു കെട്ടു പഴയ കടലാസുമായി സംവിദായകൻ കടന്നു വന്നു,അയാളതു നമ്മുടെ നായകനു കൊടുത്തു,അയാളതു സംശയത്തോടെ വാങ്ങി വായിച്ചു............അതൊരു തിരക്കഥയായിരുന്നു......തന്റെ തിരക്കഥയിലെ കഥയും കഥാപാത്രങ്ങളും തന്നെ,പക്ഷെ ഇതു വർഷങ്ങൾക്കു മുംബെഴുതിയതാണെന്നു മാത്രം.ചോദ്യരൂപേണ അയാൾ സംവിദായകന്റെ മുഖത്തെക്കു നോക്കി,സംവിദായകൻ ചിരിച്ചു,പിന്നെ പറഞ്ഞു....പത്തു വർഷം മുംബു ഞാൻ എഴുതിയ കഥയാണത്.ഈ കഥ ഇവിടെ ഉള്ള ഓരോ മലയാളിയുടെയും മനസിലും ഉണ്ടു.അതിനിയും ഉണ്ടായി കൊണ്ടെയിരിക്കും.അതിനാൽ ഇതിനു പുതുമയില്ല.നായകൻ ദു:ഖ ഭാരത്താൽ ഇറങ്ങി നടന്നു......
ഒരു പാടു മലയാളികൾക്കിടയിൽ അയാളും അലിഞ്ഞു ചേർന്നു.......
തിരശീല
എൻ.ബി:ഇതിലെ കഥയും കഥാ പാത്രങ്ങളും തികച്ചും സാങ്കല്പികം മാത്രം.ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി വല്ല സാദ്ര്യശ്യവുമുണ്ടെങ്കിൽ.................തീർച്ചയായും എന്റെ ജീവിതമല്ല!!!!!......

*ഫിലിപ്പിനൊ=ഫിലിപെൻ നാട്ടിലുള്ളവർ
*പച്ച= പാക്കിസ്ഥാനികളെ മലയാളികൾ വിളിക്കുന്നത്
ഒരിക്കൽ ഭാഷയ്ക്കു അതിരുകൽ ഇല്ലതാകും........
അന്നും നിങൾ പറയരുത്,ഞങൽക്കു നിന്നെ മനസിലാകുന്നില്ല എന്നു........
ഇന്നു നിങൽക്കു ഒളിചിരിക്കാൻ ഭാഷയുടെ വൻ മതിലുകളുണ്ട്............
എന്നെങ്കിലും അതു തകർന്നു വീഴുക തന്നെ ചെയ്യും.... തീർച്ച
അതു വരെ ഞാനിവിടെ കാത്തിരിക്കാം..............

Wednesday 29 April 2009

അങനെ ഞാനും ഒന്നു ബ്ലോഗിക്കമെന്നു കരുതി,ബ്ലോഗനുള്ള പൂതി കൊണ്ടൊന്നുമല്ല,എല്ലാർക്കും ബ്ലൊഗ്,പിന്നെ ഞാനെന്തിനു വെറുതെ ഇരിക്കണം....അല്ല പിന്നെ,ആന ..........ന്നതു പോലെ ആടു.........നു നോക്കിയാലുള്ള അവസ്ഥ അറിയാല്ലോ.ഇതിൽ ഇനി ആരാണ് ആന,ആരാണ് ആട് എന്നുള്ള കാരിയത്തിൽ മാത്രമാന്നു തർക്കം.........അതു എന്തായലും വഴിയെ കണ്ട് പിടിക്കാം