
ഒരു ഗൾഫീയൻ തിരക്കഥ........
സീൻ ഒന്നു
പകൽ....
നഗരം
ചീറി പായുന്ന വാഹനങൾ,ജേലിക്കു പോകുന്നവരുടെ തിരക്കു.....
സ്കൂൾ ബെല്ലടിക്കറയി...ഓടി കിതചെതുന്നവരുടെ കൂട്ടതിൽ അവനും (നായകൻ,പതിനജ്ജു വയസ്സു)എത്തി
പതിവു പോലെ ബാക്കു സീറ്റിൽ ഇരുന്നു.പുതിയ സിനിമ റിലീസ് ഇല്ലതതു കൊണ്ടും,അന്തകൻ എന്ന ഹിന്ദി മഷുടെ ക്ലാസ്സ് ഇല്ലാത്തത്തു കെണ്ടുമാണു ഇന്നവൻ ക്ലാസിൽ വന്നതു എന്നു വെക്തം.
അങ്ങനെ ക്ലാസ്സു കട്ടു ചെയ്തും,കെമിസ്ട്രികും ഫിസിക്സിനും ഒന്നര മാർക്കു വാങ്ങിയും കണക്കിൽ ഒരു മാർക്കും വാങ്ങതെയും അടിചു പൊളിച്ചുള്ള ജീവിതം........പ്രായം മൂപ്പു കാരണം മാഷന്മാരൊന്നും അതികം ചെന്നു മുട്ടാറില്ല.
ആ വർഷം കഴിഞ്ഞു............റിസൽറ്റു വന്നു.....അൽഭുതം......
ജയിച്ചില്ല.
സീൻ രണ്ട്
പുതിയ വർഷം
പുതിയ കുട്ടികൾ
പഴയ അവൻ
പഴയ ക്ലാസ്സ്
ചൊട്ടാ പിള്ളെരെ പിടിക്കുന്നില്ലെങ്കിലും അവനങ്ങൂ അട്ജ്സ്റ്റു ചെയ്തു.ഒരു കൊല്ലം കൂടെ കഴിയെണ്ടവരല്ലെ........
ദിവസവും ഇസ്തിരി ഇട്ട കുപ്പായവും പൊതിയിട്ട ബുക്കുമയി സ്കൂളിൽ വരുന്ന അവനെ കണ്ടാൽ ആരും പറയൂല,കോട്ടന്റെ ബേക്കിലിരുന്നു ബീഡി വലിക്കാൻ പോകുന്നതാണെന്നു.....
ഫ്രെഞ്ച്കാരന്റെ ഓരോ കണ്ടു പിടുത്തം നോക്കണെ,ബീഡി വലിക്കാൻ ഒരു കോട്ട!!!
സമരമുള്ള ദിവസങ്ങളിൽ നേരത്തെ എത്തിയും,സ്കൂള്ളുള്ള ദിവസങ്ങളിൽ തീരെ എത്താതെയും അവൻ പടിപ്പിനോട് കൂറ് പുലർത്തി.
വർഷ പരീക്ഷയുടെ സമയം ബോറടി മാറ്റാൻ പരീക്ഷ എഴുതി.
അവസാനം സീൻ ഒന്നു തന്നെ ആവർത്തിച്ചു........
സീൻ മൂന്ന്
അല്പം ഭേദ ഗതികള്ളോടെ സീൻ രണ്ട് ആവർത്തിക്കുന്നു.
സീൻ നാല്
കഥാ നായകന്നു പതിനെട്ടു വയസ്സു തികയുന്നു.......
നായകന്റെ അമ്മയുടെ മനസ്സിൽ ആദി.......
മകനു വയസ്സു തികഞ്ഞു...പാസ്പോർട്ടു കിട്ടുമോ ആവൊ.....
അങ്ങനെ അതികം ഓട്ട പാച്ചിലുകൾ ഇല്ലാതെ അതു തരായി...
അതെ പാസ്പോർട്ടു കിട്ടി....അവന്റെ ജീവിത ലക്ഷ്യം പൂർത്തിയായി.
കൂട്ടുകാരുമൊത്തു സന്തോഷം പങ്കു വെച്ചു....
(ഇവിടെ ഒരു ഗാനം ആകാം.നായകന്റെ സ്വപ്നങ്ങൾ.... ഗൾഫിൽ പോകുന്നു,പണം സംബാദിക്കുന്നു,തിരിച്ചു വരുന്നു....കെയ്യിൽ റോത്തമൻസു അല്ലെങ്കിൽ മാൽബറോ.മുഖത്തു പോലീസിന്റെ കണ്ണട(മലയാളികൾക്കു ആകെ അറിയാവുന്ന ഒരു കൂളിങ്ങ് ഗ്ലാസ് ബ്രാൻഡ്)ഗാനതിന്റെ അവസാനം നായകൻ ഗൾഫിൽ.........)
സീൻ അൻജ്ജ
ദുബൈ
നല്ല ചൂടൻ ജൂൺ മാസം
നായകൻ വന്ന് ആറു മാസം കഴിഞ്ഞു എന്നു സ്ക്രീനിൽ എഴുതി കാണിക്കാം.
വിയർത്തു കുളിചു ജോലി അന്വെഷിചുള്ള യാത്ര......
പടിക്കാനും ജയിക്കാനും മിനക്കെടാത്തതു കാരണം,ഫയലു തൂക്കി നടക്കെണ്ട ഗതിയില്ല.
പടിപ്പിന്റെ മഹത്വം മനസ്സിലായില്ലെങ്കിലും,പണത്തിന്റെ മഹത്വം മനസ്സിലായി.
ആരെയൊക്കെയൊ പറ്റിചു ഒരു ജോലി ശെരിയാക്കി.
സീൻ ആറ്
കേരളം
രണ്ടു വർഷതിനു ശേഷം
നായകൻ ലീവിനു തിരിചു വരുന്നു
കൂട്ടുകാരെയും വീട്ടുകാരെയും കണ്ടു സന്തൊഷത്താൽ പൊട്ടി പൊട്ടി കരയുന്ന നായകൻ.ആദ്യത്തെ ബോട്ടിൽ ബ്രൂട്ടു ഉപയോഗിചു തീരുന്നതു വരെ അവൻ വൈറ്റ് ഇട്ടു നിന്നു,പിന്നെ തന്റെ കൂട്ടുകാരെയും വീട്ടുകാരെയും വിളിച്ചു ,ഒരല്പ നേരത്തെ മൌനത്തിനു ശേഷം അവന്റെ കഥ തുടർന്നു........
വിമാനത്തിൽ കയറിയ കഥ
ദുബയിൽ ഇറങ്ങിയ കഥ
ബാച്ചിലർ റൂമിൽ കഴിഞ്ഞ കഥ
ട്രെയിനിലെ പോലെ കട്ടിലിന്റെ മുകൾ ബെർത്തിൽ രണ്ടു വർഷം ഉറങ്ങിയ കഥ
മൂട്ടയെ ജീവിതത്തിൽ ആദ്യമായ് കണ്ട കഥ
ബാത്ത് റൂം കഴുകിയ കഥ
ആദ്യമായ് അലക്കിയ അഥ
പരിപ്പു കറിയും ഖുബൂസും കണ്ടപ്പോൾ ഞെട്ടിയ കഥ
മലയാളിയായ താൻ ഒരു മലബാരി ആയ കഥ
മൂന്നു നേരം കുളിക്കുമെന്നഭിമാനിക്കുന്ന മലബാരി,കുളിച്ചു മുടി ചീകി,വ്രിത്തിയാക്കാത്ത ഷൂസും,വെട്ടാത്ത നഖവുമായി നടക്കുന്ന കഥ.
മലബാരിയേക്കാൾ വ്രിത്തി ഫിലിപ്പിനോകൾ*ക്കുണ്ടെന്നറിഞ്ഞതു
പച്ച*യെന്ന നിറത്തിന്നു നാറ്റമെന്ന അർഥം കൂടിയുണ്ടെന്നറിഞ്ഞതു
കഥകൾ അവസാനിചപ്പോ,അവനൊരു ഉപദേശം നൽകി
നന്നയി പടിക്കുക്ക....എന്നാലെ നല്ല ജോലി കിട്ടൂ
പിന്നെ ഗൾഫെന്ന സ്വപ്നം മതിയാക്കുക.
നാട്ടിൽ തന്നെ നല്ല ജോലി സംഭാദിക്കുക.
കൂട്ടുകാരെല്ലാം തലയാട്ടി സമ്മതിച്ചു.
ആരും ഇനി ഗൽഫിലേക്കില്ലെന്ന് എല്ലാവരും പ്രതിഞ എടുത്തു.
സീൻ ഏഴ്
നായകന്റെ രണ്ട് മാസത്തെ ലീവു കഴിഞ്ഞു.ദു:ഖം നിറഞ്ഞ മനസ്സും,ഭാരം നിറഞ്ഞ പെട്ടിയുമായ് അവൻ മടങ്ങി
സീൻ എട്ട്
നാട്ടിൽ നിന്നും എത്തിയതിന്റെ പിറ്റേന്നു കാലത്തെണീറ്റു ജോലിക്കു പോകുന്ന നായകൻ.പെട്ടിയിലെ ഭാരം മുഴുവൻ രാത്രി തന്നെ കൂടെ താമസിക്കുന്നവർ തീർത്തു കൊടുത്തു,പക്ഷെ മനസ്സിലെ ഭാരം സമയം കഴിയുന്തോറും കൂടിയതെയുള്ളൂ......ഇനിയും രണ്ടു വർഷം...അതെ ജോലി....അതെ ജീവിതം....ഹോ....
അങ്ങനെ ദിവസങ്ങൾ നീണ്ടു......
സീൻ ഒബത്
ഒരു മാസത്തിനു ശേഷം......
കണ്ട കാഴ്ച്ച നമ്മുടെ നായകനെ ഞെട്ടിച്ചു....
താൻ ഉപദേശിച തന്റെ കൂട്ടുകാർ ജോലി അന്യെഷിച്ചു ഗൾഫിൽ എത്തിയിരിക്കുന്നു......
“ടേയ്...നീയൊക്കെയെല്ലെ ഇങ്ങോട്ടു വരില്ലെന്നു പ്രതിഞ എടുത്തതു.....പിന്നെ എന്തിന്നു വന്നു????
കൂട്ടുകാർ: അതു നിന്നെ പോലെ ഗൾഫിൽ എത്തി പണം സംബാദിച്ചു കഴിഞ്ഞാൽ പിന്നെ എല്ലാ അവനും അസൂയ കൊണ്ടു പറയുന്നതാ....ഞങ്ങളും കുറച്ചു സംഭാദിക്കട്ടെ അളിയാ....നീയൊന്നു സഹീ..”
ഇപ്പഴാണു നായകൻ ശെരിക്കും ഞെട്ടിയതു
ബെസ്റ്റൊഫ് ലക്കടിച്ച് നായകൻ മടൻങ്ങി
സീൻ പത്ത്
അന്നു രാത്രി അയാൾക്കുറങ്ങാൻ കഴിഞ്ഞില്ല.പല തരം ചിന്തകൾ മനസ്സിൽ മിന്നി മറഞ്ഞു.കാലത്തെണീറ്റു,എഴുത്തിന്റെ അസിക്യഥ കാരണം മനസ്സിൽ തോന്നിയതെല്ലാം ഒരു കടലാസിൽ തിരക്കഥാ രൂപത്തിൽ എഴുതി,ഒരു സംവിദായകനെയും തേടി നട്ന്നു..
സീൻ പതിനൊന്ന്
സംവിദായകന്റെ ഫ്ലാറ്റ്
നായകൻ സംവിദായകന്റെ അടുത്തിരിക്കുന്നു,അയാൾ തിരക്കഥ വായിക്കുന്നു.മുഴുവൻ വായിച്ചതിന്നു ശേഷം,മുഖത്ത് ചിരിയുമായ് ഇപ്പോൾ വരാമെന്ന് പറഞ്ഞ് സംവിദായകൻ അകത്തേക്കു പോയി.നായകന്റെ മനസ്സിൽ സന്തോഷത്തിന്റെ തിരമാലകൾ അലതല്ലി...സംവിദായകനു തന്റെ തിരക്കഥ ഇഷ്ടപെട്ടു,ഇനി അതു സിനിമയാകും.....ആ സിനിമ ഇറങ്ങിയാൽ ഇവിടെ കോളിളക്കം സ്ര് ഷ്ടിക്കും.....ഗൾഫിലേക്കു വരാനിരിക്കുന്ന എല്ലാവനും അതൊരു പാടമായിരിക്കും.......ഇനി ഒരുത്തനും എസ് എസ് എൽ സി ബുക്കിനു പകരം പാസുപോർട്ട് എടുക്കരുതു.അങ്ങനെ ചിന്തകൾ കാടു കയറവെ
ഒരു കെട്ടു പഴയ കടലാസുമായി സംവിദായകൻ കടന്നു വന്നു,അയാളതു നമ്മുടെ നായകനു കൊടുത്തു,അയാളതു സംശയത്തോടെ വാങ്ങി വായിച്ചു............അതൊരു തിരക്കഥയായിരുന്നു......തന്റെ തിരക്കഥയിലെ കഥയും കഥാപാത്രങ്ങളും തന്നെ,പക്ഷെ ഇതു വർഷങ്ങൾക്കു മുംബെഴുതിയതാണെന്നു മാത്രം.ചോദ്യരൂപേണ അയാൾ സംവിദായകന്റെ മുഖത്തെക്കു നോക്കി,സംവിദായകൻ ചിരിച്ചു,പിന്നെ പറഞ്ഞു....പത്തു വർഷം മുംബു ഞാൻ എഴുതിയ കഥയാണത്.ഈ കഥ ഇവിടെ ഉള്ള ഓരോ മലയാളിയുടെയും മനസിലും ഉണ്ടു.അതിനിയും ഉണ്ടായി കൊണ്ടെയിരിക്കും.അതിനാൽ ഇതിനു പുതുമയില്ല.നായകൻ ദു:ഖ ഭാരത്താൽ ഇറങ്ങി നടന്നു......
ഒരു പാടു മലയാളികൾക്കിടയിൽ അയാളും അലിഞ്ഞു ചേർന്നു.......
തിരശീല
എൻ.ബി:ഇതിലെ കഥയും കഥാ പാത്രങ്ങളും തികച്ചും സാങ്കല്പികം മാത്രം.ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി വല്ല സാദ്ര്യശ്യവുമുണ്ടെങ്കിൽ.................തീർച്ചയായും എന്റെ ജീവിതമല്ല!!!!!......
*ഫിലിപ്പിനൊ=ഫിലിപെൻ നാട്ടിലുള്ളവർ
*പച്ച= പാക്കിസ്ഥാനികളെ മലയാളികൾ വിളിക്കുന്നത്

nannaayi mone
ReplyDeletekatha, thirakkatha, sambhaashanam, samvidhaanam
ReplyDeleteMALAYALI