Monday, 3 August 2009

യൂസുഫ് ഭായ്.....

ഞാനിന്നു നല്ല സന്തോഷവാനാണ്,കാരണം യൂസുഫ് ഇന്നെന്നോടു പറഞ്ഞു “മുഷ്ത്താഖ് ഭായ് താങ്കളൊരു നല്ല മനുഷ്യനാണ്” ഞാൻ ചിരിച്ചു,പക്ഷെ പിന്നെയും യൂസുഫ് പറഞ്ഞു “തമാശയല്ല ഭായ്,താങ്കൾ തീർച്ചയായും നല്ല മനുഷ്യനാണ്....” യൂസുഫ് ആരെന്നല്ലെ? പരിചയപ്പെടുത്തുവാൻ മറന്നു,എന്റെ കാർ കഴുകുന്ന ബംഗാളി പയ്യൻ.
മാസത്തിൽ ഒന്നിടവിട്ട ദിവസങ്ങളിൽ എന്നും അവനെന്റെ കാർ കഴുകും,എല്ലാ മാസവും ഞാനവനു കൂലിയായി അറുപതു ദിർഹം നൽകും.കാലത്തു ആറു മണിക്കു തുടങ്ങുന്ന കഴുകൽ എട്ട് മണിക്കു മുബെ തീർക്കണം,അല്ലെങ്കി പിന്നെ മുനിസിപ്പാലിറ്റികാരു കണ്ടാൽ പിടിച്ചു കൊണ്ടു പോകും.എന്റെതു പോലെ വേറേയും കാറുകളുണ്ടാകും കഴുകാൻ,കാറ് കഴുകലിനു ശേഷം ഏതോ ബേബി സിറ്റിങ്ങ് സെന്ററിലും യൂസുഫ് ജോലി ചെയ്യുന്നുണ്ട്.
അങ്ങനെ കഴിഞ്ഞ മാസത്തെ കൂലി കൊടുക്കാൻ ഇന്നലെ കണ്ടപ്പോഴാണ് ഞാൻ നല്ലവനാണ് എന്നു പറയുന്നതു!!!!ഞാനെന്നും യൂസുഫിന്നോട് വളരെ നല്ലവനായെ പെരുമാറിയിട്ടുള്ളൂ.....പെരുമാറാൻ ശ്രമിച്ചിട്ടുള്ളൂ.......കാരണം,യൂസുഫെന്നും എന്നോട് വളരെ നല്ലവനായെ പെരുമാറാറുള്ളൂ.പക്ഷെ ഒരിക്കലും ഞാൻ യൂസുഫിന്റെ മുഖത്തു നോക്കി പറഞ്ഞില്ല,യൂസുഫ് താങ്കളൊരു നല്ല മനുഷ്യനാണെന്ന്.സത്യത്തിൽ മറ്റൊരാളുടെ മുഖത്തു നോക്കി നല്ലവനെന്നു പറയാൻ നന്മ കാണിച്ച താങ്കളാണ്,യൂസുഫ് ഭായ്..........., യഥാർത്തത്തിൽ നല്ല മനുഷ്യൻ......

2 comments:

  1. your words are very rare.....effecting and touch with heart........

    ReplyDelete
  2. mushtaque Bay......
    blogs 2009 shesham ezuthaarille ?

    ReplyDelete